ജിമിക്കി കമ്മലിന്റെ ആ ചുവടുകള്‍ക്ക് നന്ദി പറഞ്ഞ് അപ്പാനി രവിയും ഷാനും

വെളിപാടിന്റെ പുസ്തകം കേരളത്തിലെ ജനങ്ങള്‍ക്ക് ഡാന്‍സിന്റെ ലോകത്ത് ഒരു പുതിയ ‘വെളിപാട്’ തന്നെയാണ് നല്‍കിയത്. ഈ പാട്ടിനൊത്ത് ഇന്ന് കേരളത്തില്‍ ചുവട് വയ്ക്കാത്തവര്‍ കുറവാണെന്ന് തന്നെ പറയാം. ഓണഘോഷപരിപാടികള്‍ക്ക് വരെ ഈ പാട്ടാണ് ഉയര്‍ന്ന് കേട്ടത്. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ എത്തിയ അപ്പാനി രവി എന്ന ശരത് കുമാര്‍ ആദ്യമായി പാടി അഭിനയിച്ച ഒരു ഗാനം കൂടിയാണിത്. ആദ്യ ഗാനം ഹിറ്റായതിന്റെ സന്തോഷം അറിയിക്കാന്‍ സംഗീത സംവിധായകന്‍ ഷാ്ന്‍ റഹ്മാനോടൊപ്പം എത്തിയിരിക്കുകയാണ് ശരത്. തിരുവനന്തപുരം സെന്റ് സെവ്യേഴ്സ് ക്യാമ്പസിലാണ് ഈ ഗാനം ചിത്രീകരിച്ചത്. ഈ ഗാനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും, ഒപ്പം ഡാന്‍സ് ചെയ്തവര്‍ക്കുമാണ് ഈ ക്രെഡിറ്റ് നല്‍കേണ്ടതെന്നും ശരത് വ്യക്തമാക്കി. മൂന്ന് ദിവസമാണ് ഈ പാട്ട് ചിത്രീകരിക്കാന്‍ വേണ്ടി വന്നത്. ജിമിക്കി കമ്മലിന്റെ താളത്തിനൊത്ത് ചുവട് വച്ച എല്ലാവര്‍ക്കും നന്ദിപറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ കാണാം
sarath kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here