നടിയെ അക്രമിച്ച കേസ്; സർക്കാരിനെതിരെ വനിതാ കമ്മീഷൻ രംഗത്ത്

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് താത്പര്യക്കുറവുണ്ടെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ. കേസിൽ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നും അന്വേഷണം വൈകിപ്പിക്കാൻ പോലീസ് മനഃപ്പൂർവ്വം ശ്രമിക്കുന്നുവെന്നും കമ്മീഷൻ അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു.
അന്വേഷണത്തെ കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചപ്പോൾ മറുപടി നൽകിയില്ല. സർക്കാരിന് ഇക്കാര്യത്തിൽ താത്പര്യമില്ല. രാഷ്ട്രീയ ലക്ഷ്യങ്ങളാണ് അന്വേഷണം വൈകിപ്പിക്കാൻ കാരണമെന്നാണ് മനസ്സിലാക്കുന്നത്. അന്വേഷണം നീളുന്നതിൽ കേരളാ മുഖ്യമന്ത്രിയോടും ഡിജിപിയോടും വിശദീകരണം തേടുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
actress attack case women commission against govt
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here