പ്രസിഡന്റായി വലതുകാൽ വച്ചു കയറി ആദ്യം എടുത്ത തീരുമാനം തെറ്റ്; മോഹൻലാലിനെതിരെ വനിതാ കമ്മീഷൻ

മോഹൻലാലിനെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷൻ. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ നടൻ മോഹൻലാൽ അധ്യക്ഷസ്ഥാം വഹിക്കുന്ന അമ്മ എന്ന സംഘടനയിൽ തിരിച്ചെടുത്ത നടപടിക്കെതിരെയാണ് വനിതാ കമ്മീഷൻ രംഗത്തെത്തിയിരിക്കുന്നത്.
ലെഫ്റ്റ്‌നന്റ് കേണൽ പദവിയിൽ ഇരിക്കുന്ന മോഹൻലാൽ അമ്മയുടെ പ്രസിഡന്റായി വലതുകാൽ വച്ചു കയറി ആദ്യം എടുത്ത തീരുമാനം തെറ്റാണെന്ന് വനിതാ കമ്മീഷൻ പറഞ്ഞു. എല്ലാവർക്കും തുല്യ നീതി ഉറപ്പാക്കാൻ മോഹൻലാലിന് ബാധ്യത ഉണ്ട്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം തെറ്റാണ്. ദിലീപ് ഇപ്പോഴും പ്രതി സ്ഥാനത്തുള്ള ആളാണ്. ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല, കമ്മീഷൻ.
പ്രതി ദിലീപിനെ തിരിച്ചെടുത്ത സ്ത്രീവിരുദ്ധവും മനുഷത്വരഹിതവുമായ നടപടിക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നടപടിയിൽ പ്രതിഷേധിച്ച് അമ്മയിൽ നിന്ന് നാല് നടിമാർ രാജിവെച്ചിരുന്നു. രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേർ രാജിയെ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here