Advertisement

മറവി ലോകത്തേക്ക് ഒരു മെമ്മറി വാക്

September 16, 2017
Google News 1 minute Read
ARDSI conducts memory walk on sept 18

അൽഷിമേഴ്‌സ് എന്നാൽ മറവി രോഗം. അത്രയും മാത്രമേ നമുക്കെല്ലാം ആ രോഗത്തെ കുറിച്ച് അറിയുകയുള്ളു. എന്നാൽ വെറും മറവിയിലും ഭീകരമാണ് ഓരോ അൽഷിമേഴ്‌സ് രോഗിയും ദിനംപ്രതി കടന്നുപോകേണ്ടിവരുന്ന അവസ്ഥകൾ.
അൽഷിമേഴ്‌സ് രോഗികളുടെ ദുരിതങ്ങൾ സമൂഹം ഇപ്പോഴും ഗൗരവമായല്ല എടുക്കുന്നത്.

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിൽ ഒന്നാണ് അൽഷിമേഴ്‌സ്. കണക്കനുസരിച്ച് 47 മില്ല്യൺ ആളുകളാണ് അൽഷിമേഴ്‌സ് മൂലം ലോകത്ത് ദുരിതമനുഭവിക്കുന്നത്. ഇതുപ്രകാരം 4.1 മില്യൺ അൽഷിമേഴ്‌സ് ബാധിതരുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അതുകൊണ്ട് തന്നെ ഡിമൻഷ്യ ബാധിതരുടെ അവകാശങ്ങൾക്കും, അവർക്ക് ലഭിക്കേണ്ട കരുതലിന് വേണ്ടിയും പ്രവർത്തിക്കുന്ന എൻജിഒ അൽഷിമേഴ്‌സ് ആന്റ് റിലേറ്റഡ് ഡിസോർഡേഴ്‌സ് ഓഫ് ഇന്ത്യ (എആർഡിഎസ്‌ഐ) എന്ന സംഘടന സെപ്തംബർ 18 ന് ഇത് സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ മെമറി വാക്ക് സംഘടിപ്പിക്കുന്നു.

മെഡിക്കൽ വിദ്യാർത്ഥികൾ, കോളേജ് വിദ്യാർത്ഥികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ള നിരവധി പേരാണ് ഈ മെമറി വാക്കിൽ പങ്കെടുക്കാനായി അന്നേദിവസം എത്തിച്ചേരുക. രാജേന്ദ്ര മൈദാനിയിൽ നിന്നും ഉച്ചയ്ക്ക് 2.30 ന് തുടങ്ങുന്ന ഈ നിശബ്ദ ജാഥ കൊച്ചി മറൈൻ ഡ്രൈവിൽ അവസാനിക്കും.

എആർഡിഎസ്‌ഐ എല്ലാ വർഷവും സെപ്തംബർ മാസം ലോക അൽഷിമേഴ്‌സ് മാസമായാണ് ആചരിക്കുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ ചടങ്ങിൽ പതാക ഉയർത്തും. അൽഷിമേഴ്‌സ് രോഗികൾക്കായി 25 വർഷമായി പ്രയത്‌നിക്കുന്ന സംഘടനയാണ് അൽഷിമേഴ്‌സ് ആന്റ് റിലേറ്റഡ് ഡിസോർഡേഴ്‌സ് ഓഫ് ഇന്ത്യ.

ARDSI conducts memory walk on sept 18

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here