Advertisement

മാധ്യമ പ്രവര്‍ത്തകനെ മുതല കടിച്ചു കൊന്നു

September 16, 2017
Google News 1 minute Read
journalist

 

ഫൈനാന്‍ഷ്യന്‍ ടൈംസിലെ മാധ്യമപ്രവര്‍ത്തകനെ മുതല കടിച്ചു കൊന്നു.  പോള്‍ മക്ക്ലീനിനാണ് ദാരുണാന്ത്യം. ശ്രീലങ്കയിലെ  തടാകക്കരയില്‍വെച്ചായിരുന്നു സംഭവം. ഈസ്റ്റ് ബീച്ച്‌ സര്‍ഫ് റിസോര്‍ട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സര്‍ഫിങ് പഠിക്കാനായി പോയതായിരുന്നു പോള്‍. ഇവര്‍ താമസിച്ച സ്ഥലത്തിനു സമീപത്തായി നിരവധി ചെറു തടാകം ഉണ്ടായിരുന്നു. ഇവിടെ ഇറങ്ങിയപ്പോഴാണ് മുതല ആക്രമിച്ചത്.

രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മുതല ഇയാളെ വെള്ളത്തിനടിയിലേക്ക് വലിച്ചു താഴ്ത്തി. ഇവിടുത്തെ ജലാശയം ആഴമേറിയതും അടിയൊഴുക്കുള്ളതുമായതിനാല്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. പിന്നീട് തീരഗ്രാമമായ പനാമയ്ക്കടുത്ത് ചളിയില്‍ പുതഞ്ഞനിലയില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

journalist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here