Advertisement

കണ്ണൻ പട്ടാമ്പി അറസ്റ്റിൽ

September 16, 2017
Google News 1 minute Read
kannan pattambi arrested

ചലച്ചിത്ര സംവിധായകൻ മേജർ രവിയുടെ സഹോദരൻ കണ്ണൻ പട്ടാമ്പി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. വാട്ടർ അതോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും ഓടിച്ചിട്ടു മർദ്ദിച്ച സംഭവത്തിലാണ് താരം അറസ്റ്റിലായത്.

പെരുമ്പിലാവ് പട്ടാമ്പി റോഡിൽ പൊട്ടിയ പൈപ്പ് നന്നക്കുന്നതിനിടെ പ്രദേശത്തെ ഗതാഗതം ഒറ്റ വരിയായി ക്രമീകരിച്ചിരുന്നു. ഒരു ദിശയിലോക്കുള്ള വാഹനങ്ങൾ തടഞ്ഞ ജല അതോറിറ്റി ജീവനക്കാരൻ മാർട്ടിനെതിരെയാണ് ആദ്യം ആക്രമണം ഉണ്ടായത്.

തൃശൂരിലേക്ക് വന്ന കണ്ണൻ പട്ടാമ്പി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം തടഞ്ഞിട്ടതിൽ പ്രകോപിതരായാണ് സംഘം ജീവനക്കാരനെ മർദ്ദിച്ചത്. രക്ഷപെടാൻ ജീവനുമായി ഓടിയ മാർട്ടിനെ കണ്ണൻ പട്ടാമ്പി പിന്നാലെയെത്തിയും മർദ്ദനം തുടർന്നു.

kannan pattambi arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here