Advertisement

കൃത്രിമ നമ്പർ പ്ലേറ്റ് ‘കളികൾക്ക്’ വിട !! ഇനി അതിസുരക്ഷാ നമ്പർ പ്ലേറ്റുകളുടെ കാലം

September 16, 2017
1 minute Read
Vehicles to get high-security registration plates

വാഹന നമ്പർപ്ലേറ്റുകൾ മാറ്റിയും കൃത്രിമം കാണിച്ചും മോട്ടോർവാഹന വകുപ്പിനെ കബളിപ്പിക്കാൻ ഇനി സാധിക്കുമെന്ന് കരതേണ്ട. ഇത്തരക്കാരെ കുടുക്കാനായി അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ വരുന്നു.

അലുമിനിയം പ്ലേറ്റിൽ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയിലാണ് അക്കം എഴുതുന്നത്. പദ്ധതി ഒരു മാസത്തിനുള്ളിൽ പ്രാവർത്തികമാക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ജോയന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത് പറഞ്ഞു.

ഈ നമ്പർപ്ലേറ്റുകൾ ഒരിക്കൽ ഘടിപ്പിച്ചാൽ അഴിച്ചെടുക്കാൻ സാധിക്കുകയില്ല. ഓരോ വാഹനത്തിനും വ്യത്യസ്തമായ കോഡുകൾ നൽകും. ഇവ ലേസർവിദ്യ ഉപയോഗിച്ച് ഓരോ നമ്പർപ്ലേറ്റിലും ഘടിപ്പിക്കും. വാഹനത്തിന്റെ രജിസ്‌ട്രേഷൻ അടക്കമുള്ള വിവരങ്ങൾ ഈ കോഡുമായി ബന്ധിപ്പിക്കും. മോട്ടോർവാഹന വകുപ്പാണ് വിവരങ്ങൾ സൂക്ഷിക്കുക. ഹോളോഗ്രാഫ് രീതിയിലുള്ള പ്ലേറ്റിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾക്ക് ശ്രമിച്ചാൽ പ്ലേറ്റുകൾ പൂർണമായും നശിക്കും.

ആദ്യഘട്ടത്തിൽ പുതിയ വാഹനങ്ങളിലായിരിക്കും ഈ നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുക. 2019ഓടെ കേരളത്തിലെ എല്ലാ വാഹനങ്ങളിലും ഇവ ഘടിപ്പിക്കും.

 

Vehicles to get high-security registration plates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top