ഇടുക്കിയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു

മഴ കനത്തതോടെ ഇടുക്കി ഡാം പകുതി നിറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 125 അടി കടന്നു. അതിർത്തി പ്രദേശങ്ങളിലും മഴ ശക്തമാണ്. ഇടുക്കി ഡാമിലെ ജലം സംഭരണശേഷിയുടെ 50 ശതമാനത്തിന് മുകളിലാണ് എത്തിയിരിക്കുന്നത്.
ഡാമിന്റെ വൃഷ്ടിപ്രപദേശങ്ങളിൽ മഴ കാര്യമായി തുടരുന്നതിനാൽ വരും ദിവസങ്ങളിലും ജലനിരപ്പ് ഉയരും. ലോവർപെരിയാർ, ഇടമലയാർ, പൊൻമുടി, നേര്യമംഗലം ഡാമുകളിലും കഴിഞ്ഞ വർഷത്തേക്കാൾ വെള്ളം കൂടുതലുണ്ട്. സംസ്ഥാനത്തെ ഡാമുകളിലെല്ലാം കൂടി ഏതാണ്ട് 56 ശതമാനം വെള്ളമുണ്ട്.
ഇതോടെ വൈദ്യുതി ഉത്പാദനം കാര്യമായി കൂട്ടിയിട്ടുണ്ട്. ഇപ്പോൾ ദിനംപ്രതി ഏതാണ്ട് 35 ലക്ഷം യൂണിറ്റ് മുകളിൽ ഉത്പാദനുമുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും കാര്യമായി ഉയർന്നിട്ടുണ്ട്. 125.50 അടി ജലമാണ് അണക്കെട്ടിലുള്ളത്. സെക്കന്റിൽ 676 ഘനഅടി വെള്ളം ഡാമിലേക്ക് ഒഴുകി എത്തുന്നുണ്ട്. തമിഴ്‌നാട് 218 ഘന അടി വെള്ളമാണ് കൊണ്ടുപോകുന്നത്. 130 അടിക്ക് മുകളിൽ ജലനിരപ്പുയർന്നാൽ കൂടുതൽ വെള്ളം തുറന്നു വിടാനാണ് തമിഴ്‌നാടിന്റെ തീരുമാനം. അതിർത്തി ജില്ലകളായ കമ്പം, തേനി എന്നിവടങ്ങളിലും ശക്തമായി മഴ പെയ്യുന്നുണ്ട്.
idukki dam water level rises
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here