Advertisement

തല്ലുകൊള്ളാൻ പോലീസ് നിൽക്കരുത്; സാഹചര്യത്തിനൊത്ത് പ്രവർത്തിക്കാമെന്ന് ഹൈക്കോടതി

September 19, 2017
Google News 0 minutes Read
kerala-police

പോലീസ് സ്‌റ്റേഷനിൽ കയറി അതിക്രമം കാട്ടിയാൽ ബലം പ്രയോഗിച്ച് നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. തല്ലുകൊള്ളാൻ പോലീസ് നിൽക്കരുതെന്നും കോടതി വ്യക്തമാക്കി.

മനുഷ്യാവകാശ പ്രശ്‌നമാകില്ലേ എന്ന് ചോദിച്ച പ്രോസിക്യൂഷന് സാഹചര്യത്തിനൊത്ത് പ്രവർത്തിക്കണമെന്നാണ് കോടതി മറുപടി നൽകിയത്. തൃശ്ശൂർ അന്തിക്കാട് പോലീസിന് പ്രതികളുടെ മർദ്ദമേറ്റ കേസിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

പ്രതികൾ പോലീസിനെ ആക്രമിച്ച് സ്‌റ്റേഷനിൽനിന്ന് രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും അതിനുള്ള അധികാരം പോലീസിനുണ്ടെന്നും കോടതി പറഞ്ഞു. സാഹചര്യങ്ങൾക്കൊത്ത് പോലീസിന് പ്രവർത്തിക്കാം. പ്രതികൾ ആക്രമിച്ചാൽ അവരെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി ലോക്കപ്പിനുള്ളിലാക്കാമെന്നും ഹൈക്കോടതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here