തന്നെ പീഡിപ്പിച്ച ഇളയമകനെ കൊല്ലാന്‍ മൂത്തമകന് കൊട്ടേഷന്‍; അമ്മ അറസ്റ്റില്‍

തന്നെപീഡിപ്പിച്ച ഇളയ മകനെ കൊല്ലാന്‍ അമ്മ മൂത്ത മകന് ക്വട്ടേഷന്‍ നല്‍കി. ഡല്‍ഹിയിലാണ് അവിശ്വസനീയമായ ഈ സംഭവം നടക്കുന്നത്. ആറ് മാസത്തോളം തന്നെ പീഡിപ്പിച്ച ഇളയമകന്‍ രാംചരണിനെയാണ് 55വയസ്സുകാരിയായ രജനി ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 20നാണ് സംഭവം നടക്കുന്നത്. സംഭവത്തില്‍ രജനിയുടെ മൂത്ത മകനായ സീതാറാമും സുഹൃത്തുക്കളായ രാകേഷ് യാദവ്, കേശവ് മിസ്ത്രി എന്നിവര്‍ പോലീസ് കസ്റ്റഡിയിലായി. 50,000രൂപയ്ക്കാണ് അമ്മയുടെ ക്വട്ടേഷന്‍ സീതാറാം ഏറ്റെടുത്തത്. കഴുത്തില്‍ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചാണ് രാം ചരണിനെ സംഘം കൊന്നത്. 21നാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം തിരിച്ചറിഞ്ഞ പോലീസിനോട് തന്റെ മകനെ 19മുതല്‍ കാണാനില്ലെന്നാണ് രജനി പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന് പിന്നില്‍ രജനിയാണെന്ന് കണ്ടെത്തി.
മയക്കുമരുന്നടിമയായിരുന്ന രാംചരണിന്റെ അതിക്രമങ്ങള്‍ സഹിക്കാതായപ്പോഴാണ് കുറ്റം ചെയ്തതെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. പ്രതികളെ സപ്തംബര്‍ 23 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here