Advertisement

എച്ച് 1 ബി വിസ നിയന്ത്രണം ഒഴിവാക്കി അമേരിക്ക

September 19, 2017
Google News 1 minute Read
america denies H1B visa

എച്ച് 1 ബി വിസ ഉടൻ ലഭ്യമാക്കാനുള്ള നടപടികൾ പുനരാരംഭിച്ച് അമേരിക്ക. അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെ വിസ നൽകുന്നതിൽ അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഇന്ത്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽനിന്നുള്ളവർ അമേരിക്കയിൽ ജോലി ചെയ്യാൻ ഉപയോഗിക്കുന്നത് എച്ച് 1 ബി വിസയാണ്. ഏപ്രിലിൽ നിയന്ത്രണമേർപ്പെടുത്തിയ നടപടിയാണ് ഇപ്പോൾ പിൻവലിക്കുന്നതായി അറിയിച്ചിരിക്കുന്നത്.

15 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി വിസ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷകരുടെ എണ്ണം വർദ്ധിച്ചതാണ് കാരണമെന്നാണ് നിയന്ത്രണമേർപ്പെടുത്തിയതിന് അമേരിക്ക നൽകിയിരുന്ന വിശദീകരണം.

US resumes premium processing of H-1B visas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here