Advertisement

യുപിയിൽ ഓരോ 12 മണിക്കൂറിലും ഓരോ ഏറ്റുമുട്ടൽ; കണക്കുകൾ പുറത്തുവിട്ട് പോലീസ്

September 20, 2017
Google News 0 minutes Read
up-encounter

ഉത്തർപ്രദേശിൽ കഴിഞ്ഞ ആറ് മാസത്തിനിടയ്ക്ക് പോലീസും കുറ്റവാളികളും തമ്മിൽ ഏറ്റുമുട്ടിയത് 431 തവണ. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ആറ് മാസക്കാലയളവിലെ കണക്കുകളാണ് ഇത്.

ഓരോ പന്ത്രണ്ട് മണിക്കൂറിലും ഓരോ ഏറ്റുമുട്ടൽ നടക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. ഏറ്റുമുട്ടലിന് നേതൃത്വം നൽകുന്ന സംഘത്തിന് ഒരു ലക്ഷം രൂപവരെയാണ് സർക്കാർ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ഏറ്റുമുട്ടലുകളിൽ 17 കുറ്റവാളികൾ കൊല്ലപ്പെട്ടുവെന്നും കണക്കുകൾ പറയുന്നു. 22പോലീസുകാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 88 പേർക്ക് പരിക്കേറ്റു. ഇതുവരെ 1106 കുറ്റവാളികളെ പിടികൂടി. ഉത്തർപ്രദേശ് പുറത്തുവിട്ട ഔദ്യോഗിക രേഖകളിലാണ് ഈ വിവരങ്ങൾ നൽകിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here