Advertisement

മംഗളൂരൂ വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി പവര്‍ ബാങ്ക്

September 20, 2017
Google News 0 minutes Read
bomb

യാത്രക്കാരന്റെ ബാഗിൽ നിന്ന് കണ്ടെത്തിയ പവര്‍ ബാങ്ക്  മംഗലൂരൂ വിമാനത്താവളത്തിൽ പരിഭ്രാന്തി പരത്തി.  ഇന്നലെ രാത്രിയാണ് സംഭവം.  രാത്രി പത്തുമണിക്കുള്ള  ഇൻഡിഗോ വിമാനത്തിൽ ദുബൈയ്ക്ക് പോകാനെത്തിയ മംഗലൂരൂ സ്വദേശി എം.മുഹമ്മദിന്റെ ബാഗിലാണ് സുരക്ഷ പരിശോധനയ്ക്കിടെ പവര്‍ ബാങ്ക് കണ്ടെത്തിയത്. എന്നാല്‍ ഇത് അധികൃതര്‍ സ്ഫോടക വസ്തുവാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക് സ്കോഡും, ലോക്കല്‍ പോലീസും രംഗത്ത് എത്തി. തുടർന്ന് മംഗലൂരൂ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ഇത് പവര്‍ ബാങ്കാണെന്ന് കണ്ടെത്തിയത്.  ഇയാള്‍ സ്വന്തമായി ഉണ്ടാക്കിയ പവര്‍ ബാങ്കായിരുന്നു ഇത്. ഇതാണ് അധികൃതരെ കുഴക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here