Advertisement

കിലോയ്ക്ക് ലകഷങ്ങൾ വിലമതിക്കുന്ന ലഹരിപദാർത്ഥവുമായി യുവാവ് പിടിയിൽ

September 20, 2017
Google News 1 minute Read
vimukti project expensive drugs seized

വിലപിടിപ്പുള്ള ലഹരി മരുന്നായ എ ഡി എം എ യുമായാണ് കോഴിക്കോട് ബാലുശ്ശേരി കരുമല സ്വദേശി ശരത്തിനെ എക്‌സൈസ് സംഘം പിടികൂടിയത്.

മെഥിലിൻ ഡയോക്‌സി ഫിനെതൈലാമിൻ എന്നാണ് എ ഡി എം എയുടെ പൂർണ്ണ രൂപം. മയക്കുമരുന്നിന് വിപണിയൽ വലിയ വിലയുണ്ട് ഇതിന്. പുതുതലമുറ യുവാക്കളെ ലക്ഷ്യമിട്ടാണ് ഈ ലഹരി പദാർത്ഥം മാർക്കറ്റിലെത്തുന്നത്.

രാജ്യത്തെ മെട്രോ നഗരങ്ങളിലെ ലഹരി പാർട്ടികളിലാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നതെന്ന് എക്‌സൈസ് അറിയിച്ചു. എം ഡി എം എ യ്ക്ക് ഒരു ഗ്രാമിന് 3000 മുതൽ 5000 രൂപ വരെയാണ് ഈടാക്കുന്നത്. അര ഗ്രാം കൈവശം വെച്ചാൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം, ശരതത്തിൽ നിന്ന് 3 ഗ്രാമാണ് പിടികൂടിയത്.

ബംഗളൂരുവിൽ നിന്ന് നൈജീരിയൻ സ്വദേശിയിൽ നിന്നാണ് ശരത്തിന് ലഹരി പദാർത്ഥം ലഭിച്ചത്. സാമ്പത്തിക ശേഷിയുളള വീടുകളിലെ കൗമാരക്കാരും വിദ്യാർത്ഥികളും അടങ്ങുന്ന വൻ റാക്കറ്റ് ലഹരി വിതരണത്തിന് പിന്നിലുണ്ടെന്നാണ് എക്‌സൈസ് നൽകുന്ന വിവരം. ഫെയ്‌സ്ബുക്കിലെ ക്ലോസ്ഡ് ഗ്രൂപ്പ്, വാട്‌സ് ആപ് ഗ്രൂപ്പുകൾ എന്നിവ വഴിയാണ് പ്രധാനമായും വിൽപ്പന.

expensive drugs seized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here