Advertisement

മെക്‌സിക്കോയിൽ ഭൂചലനം; മരണം 200 കടന്നു

September 20, 2017
Google News 1 minute Read
mexico earthquake death toll touches 200

ചൊവ്വാഴ്ച്ച മെക്‌സിക്കോയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഘ്യ ഉയരുന്നു. 224 പേരാണ് ഇതുവരെ മരിച്ചത്. മരണസംഘ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

മെക്‌സിക്കോ സിറ്റിക്കടുത്തും മോറെലോസിലും ഏതാണ്ട് ഉച്ചയോടെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെക്‌സിക്കോ സിറ്റിയിൽനിന്ന് നൂറു കിലോമീറ്ററോളം അകലെ പ്യുഏബ്ല സംസ്ഥാനത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ശക്തമായ ഭൂചലനത്തിൽ കൂറ്റൻ കെട്ടിടങ്ങളും പാലങ്ങളും തകർന്നടിഞ്ഞു. ചില കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായിട്ടുണ്ട്. ഇവയ്ക്കുള്ളിൽ ആൾക്കാർ കുടുങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവരെ രക്ഷപെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

mexico earthquake death toll touches 200

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here