ഇത് ഒരു കേന്ദ്രമന്ത്രിയാണ്!!

smrithi irani

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്. പോസ്റ്റ് ചെയ്ത ഉടനെ ചിത്രം വൈറലാകുകയും ചെയ്തു. സ്മൃതിയുടെ ഭര്‍ത്താന് സുബിന്‍ ഇറാനിയും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. മോഡലും, ടെലിവിഷന്‍ അവതാരകയുമായിരുന്ന സ്മൃതിയുടെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രമാണിത്.

2000ല്‍  സ്റ്റാര്‍ പ്ലസിലെ ആതിഷ്, ഹം ഹെ കല്‍, ആജ് ഓര്‍ കല്‍ എന്ന സീരിയലിലൂടെയാണ് സ്മൃതി ഇറാനി ടെലിവിഷന്‍ ലോകത്ത് ചുവടുറപ്പിക്കുന്നത്.  സി ടിവീയില്‍ സംപ്രേക്ഷണം ചെയ്ത രാമായണത്തിലെ സീത എന്ന കഥാപാത്രമാണ് സ്മൃതിയ്ക്ക് അഭിനേത്രി എന്ന നിലയില്‍ പ്രശസ്തി നേടി കൊടുത്തത്.  ഇറാനി 2003ലാണ് ബിജെപിയില്‍ അംഗത്വം എടുക്കുന്നത്.

smrithi irani


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top