പബ്ബിൽ പ്രവേശിക്കാനും ഇനി ആധാർ

ഗ്യാസ് സബ്‌സിഡിക്കും റേഷനും പുറമെ പബ്ബിൽ കയറി മദ്യപിക്കാനും ഇനി ആധാർ നിർബന്ധമാക്കുന്നു. ഹൈദരാബാദിൽ പബ്ബുകളിലെ പ്രവേശനത്തിന് ആധാർ നിർബന്ധമാക്കി തെലങ്കാന എക്‌സൈസ് വകുപ്പ് ഉത്തരവിറക്കി.
നിയമപ്രകാരം 21 വയസ്സിൽ താഴെയുള്ളവർ പബ്ബുകളിൽ പ്രവേശിക്കുന്നുണ്ടോയെന്ന് അറിയാനായാണു നടപടിയെന്നാണ് സർക്കാരിന്റെ വിശദീകരണം. 21 വയസ്സ് തികയാത്തവർക്ക് മദ്യം വിൽക്കാൻ പാടില്ലെന്ന ചട്ടം പല പബ്ബുകളും ലംഘിക്കുന്നുവെന്ന് കണ്ടതിനെത്തുടർന്നാണ് പുതിയ നീക്കം.
ആധാർ നിർബന്ധമാക്കുന്നിനൊപ്പം പബ്ബുകളിലും ബാറുകളിലും ഒരാൾക്ക് വിൽക്കുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കണമെന്നും തെലങ്കാന എക്‌സൈസ് വകുപ്പ് നിഷ്‌കർഷിക്കുന്നുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുള്ള അപകടങ്ങൾ വർധിക്കുന്നതും ഈ നിബന്ധനയ്ക്ക് കാരണമായി.
aadhar mandatory for entering pub
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here