Advertisement

ബംഗാളിന്റെ സമാധാനം നഷ്ടപ്പെടുത്താൻ അനുവദിക്കില്ലെന്ന് മമതാ ബാനർജി

September 21, 2017
Google News 0 minutes Read
mamata-banerjee

സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ താൻ വേണ്ടതെല്ലാം ചെയ്യുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മുഹറം ദിനത്തിലും ദുർഗാ വിഗ്രഹ നിമഞ്ജന ഘോഷയാത്ര നടത്താൻ അനുമതിച്ച ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി മമതാ ബാനർജി.

ബംഗാളിനെ കളങ്കപ്പെടുത്താൻ ഞാൻ ആരേയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ മമത ന്യുനപക്ഷപ്രീണനത്തിനുള്ള ശ്രമമാണ് നടത്തുന്നതെന്ന ആരോപണത്തിനെതിരെ ആഞ്ഞടിച്ചു.

തന്റെ തലയിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാൽ പോലും ജീവിച്ചിരിക്കുന്ന കാലത്തോളം ഇങ്ങനെ തന്നെ തുടരും. ഇതാണ് തന്റെയും ബംഗാളിന്റെയും സംസ്‌കാരമെന്നും മമത പറഞ്ഞു.

മുഹ്‌റം ദിനത്തിൽ ദുർഗ വിഗ്രഹ നിമഞ്ജന ഘോഷയാത്ര നടത്തരുതെന്നും മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കണമെന്നും മമത നിർദ്ദേശിച്ചിരുന്നു. സംഘർഷങ്ങൾ ഒഴിവാക്കാനാണ് ഇത്തരമൊരു നിർദ്ദേശമെന്നായിരുന്നു വിശദീകരണം.

എന്നാൽ ഇത് ചോദ്യം ചെയ്ത് കൊണ്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കോടതി സർക്കാരിനെ നിശിതമായി വിമർശിച്ചു. മുഹ്‌റം ദിനത്തിൽ മാത്രമല്ല, ഏത് ദിവസവും ദുർഗ്ഗാ പൂജ നടത്താമെന്നായിരുന്നു കോടതി വിധി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here