ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ സംഘർഷം

ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ സംഘർഷം. ക്ഷേത്രം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിശ്വാസികളും മലബാർ ദേവസ്വം ബോർഡ് അധികൃതരും തമ്മിലാണ് സംഘർഷമുണ്ടായത്.
ക്ഷേത്രം ഏറ്റെടുക്കുന്നതിൽ ഇവിടെ ഹൈക്കോടതിയുടെ സ്‌റ്റേ നിലനിന്നിരുന്നു. ഇതിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലായിരുന്നു ദേവസ്വം ബോർഡ് അധികൃതർ ക്ഷേത്രം ഏറ്റെടുക്കുന്നതിനായി സ്ഥലത്തെത്തിയത്.
എന്നാൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ക്ഷേത്രം ഏറ്റെടുക്കാൻ അനുവദിക്കില്ലെന്നും അധികൃതർ മടങ്ങിപ്പോവണം എന്നാവശ്യപ്പെട്ടുമായിരുന്നു വിശ്വാസികൾ രംഗത്തെത്തിയത്. തുടർന്ന് വിശ്വാസികൾ ക്ഷേത്രത്തിന് അകത്ത് കയറി കതകടച്ച് പ്രാർത്ഥന ആരംഭിച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും വിശ്വാസികളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല.
നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ് പ്രശ്‌നം. എന്നാൽ ഹൈക്കോടതിയുടെ അനുമതിയോടെയാണ് ക്ഷേത്രം ഏറ്റെടുക്കുന്നതെന്നാണ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ നിലപാട്.
conflict in guruvayur parthasarathi temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here