മലബാർ സിമന്റ്‌സ് അഴിമതി; വി എം രാധാകൃഷ്ണന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

മലബാർ സിമന്റ്‌സ് അഴിമതി കേസിൽ വ്യവസായി വി എം രാധാകൃഷ്ണന്റെ 23 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. രാധാകൃഷ്ണന്റെ പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളിലെ സ്വത്തുകളാണ് കണ്ടുകെട്ടിയത്. 2003-2007 കാലയളവിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ച അഞ്ച് അഴിമതിക്കേസുകളിലെ പണമിടപാടുകളിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്.
രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസുകളിലും നേരത്തെ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. മലബാർ സിമന്റ്‌സിൽ ഏറ്റവും വലിയ അഴിമതി നടന്നതായി കണ്ടെത്തിയ 2004-2008 കാലഘട്ടത്തിൽ രാധാകൃഷ്ണൻ സമ്പാദിച്ച സ്വത്തുകളാണ് കണ്ടുകെട്ടിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here