Advertisement

മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

September 21, 2017
Google News 0 minutes Read
-Narayan-Rane.jpg.image.975.568

മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് നാരായൺ റാണെ കോൺഗ്രസ് വിട്ടു. ബിജെപിയോടൊപ്പം ചേരാനുള്ള തീരുമാനത്തിലാണ് റാണെയെന്നാണ് സൂചന. എന്നാൽ മറ്റൊരു പാർട്ടിയിൽ ചേരാൻ ഇതുവരെയും ആലോചിച്ചിട്ടില്ലെന്നും ഭാവി കാര്യങ്ങൾ പിന്നീട് തീരുമാനിയ്ക്കുമെന്നും റാണെ പറഞ്ഞു. കോൺഗ്രസ്, ശിവസേന പാർട്ടികളെ ഇല്ലാതാക്കുമെന്നാണ് പാർട്ടി വിട്ടതിന് ശേഷം റാണെ പറഞ്ഞത്.

തന്റെ രാജി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 12 വർഷമായി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിയ്ക്കാനാകാത്ത പാർട്ടിയാണ് കോൺഗ്രസ് എന്നും തന്റെ രാജിയ്ക്ക് കാരണം അതാണെന്നും റാണെ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here