Advertisement

ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് സഹോദരൻ

September 22, 2017
Google News 1 minute Read
davood

അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ഉണ്ടെന്ന് സഹോരന്‍ ഇക്ബാല്‍ കസ്‌കര്‍. ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ കഴിഞ്ഞ ദിവസമാണ് കസ്കർ പോലീസ് പിടിയിലായത്.
ചോദ്യം ചെയ്യുന്നതിനിടെയിലാണ് കസ്‌കര്‍ ഈ നിർണ്ണായക വിവരം വെളിപ്പെടുത്തിയത്. പാക്കിസ്ഥാനില്‍ ദാവൂദ് താമസിക്കുന്ന മേല്‍വിലാസം പോലീസിന് കൈമാറിയതായി സൂചനയുണ്ട്.

ദാവൂദ് പാക്കിസ്താനിലുണ്ടെന്ന് ഇന്ത്യ നാളുകളായി ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും പാകസ്താന്‍ ഇത് നിഷേധിച്ചു വരികയായിരുന്നു.കസ്കറിന്റെ വെളിപ്പെടുത്തൽ പാക്കിസ്ഥാന് തിരിച്ചടിയാവും. ചോദ്യം ചെയ്യലിന്റെ വിവരങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കൈമാറുമെന്നും താനെ പോലീസ് അറിയിച്ചു.

davood Ibrahim

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here