Advertisement

ഷൂട്ടിങ്ങിനിടെ തിരികെ പോകുകയാണെന്ന് ഭാവന പറഞ്ഞപ്പോൾ ഞെട്ടി : സംവിധായകൻ ജിനു

September 22, 2017
Google News 1 minute Read
director jinu shooting experience with bhavana

ആദം ജോണിൽ അഭിനയിക്കാൻ ഭാവനയ്ക്ക് ആദ്യം തീരെ താൽപര്യമില്ലായിരുന്നുവെന്ന് സംവിധായകൻ ജിനു എബ്രഹാം. പൃഥ്വിരാജ്, ഭാവന എന്നിവർ കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്ന ആദം ജോൺ തിയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ചിത്രീകരണ വിശേഷങ്ങൾ പങ്കുവെച്ച് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.

ചിത്രീകരണം തുടങ്ങി പല സമയങ്ങളിലും താൻ സിനിമ നിർത്തി തിരിച്ചു പോകുകയാണെന്ന് ഭാവന പറയുമായിരുന്നെന്നും ജിനു പറഞ്ഞു. ഒരു സീനിൽ വച്ചു ഭാവന അതു പറഞ്ഞപ്പോൾ ഞെട്ടിപ്പോയി എന്നും ജിനു പറയുന്നു.

ചിത്രത്തിൽ ശ്വേത എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. ആ കഥാപാത്രം താരം തന്നെ അവതരിപ്പിക്കണമെന്ന് തനിക്ക് നിർബന്ധമായിരുന്നുവെന്നും ജിനു പറയുന്നു.

‘സത്യം പറഞ്ഞാൽ ഞാൻ ഞെട്ടിപ്പോയി. എന്റെ കണ്ണുകൾ നിറഞ്ഞു. ശരിക്കും തകർന്നുപോയി. നമ്മുടെ സംസാരമെല്ലാം പൃഥ്വി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പൃഥ്വി എന്നോട് കാര്യമെന്താണെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു. ഭാവന തിരികെ പോവുകയാണെന്ന് കേട്ടപ്പോൾ പൃഥ്വിയും ടെൻഷനിലായി. ഭാവനയ്ക്ക് കഥാപാത്രമാകാൻ സാധിക്കുന്നില്ല എന്നാണ് അന്ന് എന്നോട് പറഞ്ഞത്.’ – ജിനുവിന്റെ വാക്കുകൾ.

എന്നാൽ ഒരു സംവിധായകന്റെ പ്രതിസന്ധികളെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയ ഭാവന എന്ത് വന്നാലും ആദം ജോൺ പൂർത്തിയാക്കുമെന്ന് വാക്ക് നൽകുകയായിരുന്നു.

director jinu shooting experience with bhavana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here