‘പൊരുത്തമില്ലാത്ത ജീവിക്കുന്നതിനേക്കാൾ നല്ലത് വിവാഹം കഴിക്കാതിരിക്കുന്നത് ‘ പ്രണയബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞ് നിത്യ

സിനിമാ രംഗത്തെ മുൻനിര താരങ്ങളുടെ പേരിനൊപ്പം സ്ഥിരം കേട്ടിരുന്ന പേരാണ് നിത്യ മേനോന്റേത്. ഗോസിപ് കോളങ്ങളിൽ നിറഞ്ഞു നിന്ന നിത്യ തന്റെ മുൻ പ്രണയബന്ധം തകരാനുള്ള കാരണം തുറന്നു പറഞ്ഞ് വീണ്ടും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
തന്റെ പതിനെട്ടാം വയസ്സിൽ താൻ ഒരാളെ പ്രണയിച്ചിരുന്നുവെന്നും എന്നാൽ ആയാളുമായി പൊരുത്തപ്പെട്ടുപോകാൻ സാധിക്കില്ലെന്ന് മനസ്സിലായതോടെ ആ ബന്ധം വേണ്ടെന്നുവെക്കുകയായിരുന്നുവെന്നും നിത്യ പറഞ്ഞു.
തന്നെ ശരിക്കും മനസിലാക്കുന്ന പുരുഷനെ മാത്രമേ വിവാഹം കഴിക്കൂവെന്നും നിത്യ പറയുന്നു്. അങ്ങനെയെങ്കിൽ മാത്രമേ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിനേക്കാൾ നല്ലത് വിവാഹം കഴിക്കാതിരിക്കുന്നതാണെന്നും താരം പറയുന്നു.
വിവാഹിതരായ പുരുഷന്മാരുമായി തന്റെ പേര് ചേർത്ത് ഗോസിപ്പ് ഇറക്കുന്നതിലാണ് തനിക്ക് ഏറെ വിഷമം. മറ്റൊരാളുടെ കുടുംബ ജീവിതത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നത് വലിയ പ്രയാസമാണെന്നും നിത്യ പറഞ്ഞു.
nithya menon about break up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here