Advertisement

പി.വി. അന്‍വർ വാട്ടര്‍ തീം പാര്‍ക്ക് നടത്തിയത് രജിസ്റ്റർ ചെയ്യാതെയെന്ന് വിവരാവകാശ രേഖ

September 22, 2017
Google News 0 minutes Read
p v anvar water theme park (1) pv anwar park attack issue 14 arrested

നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്‍റെ വാട്ടര്‍ തീം  പാര്‍ക്കിന്റെ രജിസ്‌ട്രേഷന്‍ നടന്നിട്ടില്ലെന്ന് വിവരാവകാശ രേഖ. പാര്‍ക്കിലെ തൊഴിലാളികളുടെ വിവരങ്ങള്‍ സ്ഥാപനം ഹാജരാക്കിയിട്ടില്ല. രജിസ്‌ട്രേഷനോ അനുബന്ധ രേഖകളോ ഇല്ലാതെ പി.വി.ആര്‍ നാച്ചുറോ പാര്‍ക്കിന് പ്രവര്‍ത്തിക്കാന്‍ ആവില്ലെന്ന് ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കി. പാർക്കിനെതിരെ നിയമപരമായ നടപടികൾ എടുക്കമെന്നും ലേബർ കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്. 
പാര്‍ക്കിലെ തൊഴിലാളികളുടെ രേഖകളോ പേരോ,  റോളോ ജില്ലാ ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാൽ നൂറോളം ജീവനക്കാര്‍ പാര്‍ക്കില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് പി.വി. അന്‍വര്‍ എംഎല്‍എ നേരത്തേ  നിയമസഭയില്‍ വ്യക്തമാക്കിയത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here