നവാസ് ഷെരീഫിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും ബന്ധുക്കളുടെയും സ്വത്ത് വകകൾ കണ്ടുകെട്ടി. അഴിമതി കേസിലും സാമ്പത്തിക തട്ടിപ്പ് കേസിലും നിയമനടപടികൾ നേരിടുന്ന സാഹചര്യത്തിലാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.
പ്രധാനമന്ത്രി പദവിയിൽ തുടരാൻ യോഗ്യതയില്ലെന്ന് കാട്ടി നവാസ് ഷെരീഫിനെ പാക്കിസ്ഥാൻ സുപ്രീം കോടതി അയോഗ്യനാക്കിയിരുന്നു. നവാസ് ഷെരീഫിനും മകൾക്കും മരുമകനുമെതിരെയാണ് എൻ എ ബി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നേരത്തേ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സ്വത്തുക്കൾ സമ്പാദിച്ചുവെന്ന് നേരത്തേ പുറത്തുവന്ന പനാമ പേപ്പർ വ്യക്തമാക്കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here