Advertisement

തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് കോൺഗ്രസ്

September 23, 2017
0 minutes Read
m m hassan

ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്ന് കെപിസിസി അധ്യക്ഷൻ എം എം ഹസ്സൻ. തോമസ് ചാണ്ടി അഴിമതി നടത്തിയെന്ന് വ്യക്തമായി കഴിഞ്ഞു. അഴിമതിക്കാരനായ മന്ത്രിക്ക് ഇനി അധികാരത്തിൽ തുടരാനാവില്ലെന്നും ഹസ്സൻ പറഞ്ഞു.

മന്ത്രി കൈയേറ്റം നടത്തിയെന്നാണ് കളക്ടറുടെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രാജി ആവശ്യപ്പെടണം എന്നും ഹസ്സൻ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top