ജനനേന്ദ്രിയം മുറിച്ച സംഭവം; ഭാര്യ അറസ്റ്റില്‍

arrest

വീണ്ടും വിവാഹം കഴിക്കാനൊരുങ്ങിയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഭാര്യയെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിനി ഖൈറുന്നീസയെയാണ് പോലീസ് പിടിയിലായത്. പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിന്റെ ജനനേന്ദ്രിയമാണ് ഖൈറുന്നീസ മുറിച്ചത്. ഇര്‍ഷാദ് വീട്ടുകാരറിയാതെയാണ് ഖൈറുന്നീസയെ വിവാഹം കഴിച്ചത്. ഇയാള്‍ വേറെ വിവാഹം കഴിക്കാനൊരുങ്ങിയതാണ് ഖൈറുന്നീസയെ ചൊടിപ്പിച്ചത്. എന്നാല്‍ ലിംഗം സ്വയം മുറിച്ചതാണെന്നാണ് ഇര്‍ഷാദ് വെളിപ്പെടുത്തിയത്.  യുവതിയുടെ രണ്ടാമത്തെ ഭര്‍ത്താവാണ് ഇര്‍ഷാദ്. ആദ്യ വിവാഹബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top