ഷാർജ ഭരണാധികാരി കേരളത്തിലെത്തി

ഷാർജ ഭരണാധികാരിയും യു എ ഇ പരമോന്നത സമിതി അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കേരളത്തിലെത്തി. അഞ്ച് ദിവസത്തെ സന്ദർശനത്തിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിയത്.
അദ്ദേഹത്തെ വിമാനത്താവളത്തിലെത്തി സ്വീകരിക്കാനായി മുഖ്യമന്ത്രിയും സംഘവും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായും കേരള ഗവർണറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൊച്ചിയിൽ ഒരു സ്വകാര്യ സന്ദർശനവും പദ്ധതിയിലുള്ള അദ്ദേഹം സെപ്തംപർ 27 ന് കേരളത്തിൽനിന്ന് ഷാർജയിലേക്ക് തിരിയ്ക്കും.
അതേസമയം ഇത്തവണ അദ്ദേഹം കോഴിക്കോട് സന്ദർശിക്കില്ല. കോഴിക്കോട് സർവകലാശാല ഡിലിറ്റ് സമർപ്പണം 25 തിങ്കൾ ഉച്ചയോടെ രാജ്ഭവനിൽ നടക്കുമെന്നാണ് അറിയിപ്പ്. ആദ്യമായാണ് ഗൾഫിലെ ഒരു ഭരണാധികാരി കേരളത്തിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തുന്നത്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ യു എ ഇ യിലെത്തിയപ്പോൾ ശൈഖ് സുൽത്താനെ സന്ദർശിച്ചു കേരളത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ലോക പ്രശസ്തമായ ഷാർജ പുസ്തകമേളയിൽ കേരളത്തിന് വലിയ പ്രാധാന്യം ലഭിക്കുന്ന സാഹചര്യവും നിലവിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here