നീ ഞങ്ങടെ ചങ്കിന്റെ ചങ്കാണെടീ പെണ്ണാളേ…

ഉദാഹരണം സുജാത എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. രാമലീലയ്ക്ക് മഞ്ജു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ മഞ്ജുവിന്റെ നിലപാടിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അണിയറ പ്രവര്‍ത്തര്‍ ഗാനം പുറത്ത് വിട്ടത്. നീ ഞങ്ങടെ കണ്ണിന്റെ കണ്ണാണെടീ പെണ്ണാളേ.. നീ ഞങ്ങടെ ചങ്കിന്റെ ചങ്കാണെണെടീ പെണ്ണാളേ എന്ന് തുടങ്ങുന്ന ഗാനമാണിത്.വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്. ഉദാഹരണം സുജാതയുടെ ഷൂട്ടിംഗ് നടന്ന ചെങ്കല്‍ചൂളയിലെ ദൃശ്യങ്ങളാണ് പാട്ടിലുള്ളത്.
ഗോപി സുന്ദറാണ് സംഗീത സംവിധായകന്‍. അരിസ്റ്റോ സുരേഷിനൊപ്പം സിതാര കൃഷ്ണകുമാര്‍, രാജലക്ഷ്മി അഭിരാം, സയനോര ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് സന്തോഷ് വര്‍മ്മ എഴുതിയ ഈ വരികള്‍ ആലപിച്ചിരിക്കുന്നത്.
സെപ്തംബര്‍ 28നാണ് ചിത്രം തീയറ്ററിലെത്തുന്നത്. ഇതേ ദിവസം തന്നെയാണ് രാമലീലയും റിലീസ് ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here