നാദിര്‍ഷയുടേയും കാവ്യയുടേയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷായും നടി കാവ്യാ മാധവനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദിലീപിനെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദ്ദമുണ്ടെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നെന്നുമുളള വാദവുമായി സംവിധായകന്‍ നാദിര്‍ഷായാണ് ആദ്യം മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. കാവ്യ നിലവില്‍ പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.ഒപ്പം കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കും. മുന്‍കൂര്‍ ജാമ്യഹര്‍ജികളില്‍ ഹൈക്കോടതിയെടുക്കുന്ന തീരുമാനം നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നിര്‍ണായകമാണ്. നാളെയാണ് ദിലീപിന്റെ അഞ്ചാമത്തെ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്‌ക്കെത്തുന്നത്.
Kavya Madavan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here