ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന്‍ അന്തരിച്ചു

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത അബുദാബിയിൽ അന്തരിചു .ഈജിപ്തിലെ ഈമാൻ അബ്ദുൽ എത്തിയാണ് ഇന്ന് പുലർച്ചെ നാല് മുപ്പത്തഞ്ചിന് അന്തരിച്ചത് .ഡോ ഷംഷീർ വയലിന്റെ ഉടമസ്ഥതയിലുള്ള ബർജീൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .ഈജിപ്തിലും മുംബൈയിലും ചികിത്സ ഫലിക്കാതെ അബുദാബിയിൽ എത്തിക്കുകയായിരുന്നു .20 ഓളം വിദഗ്ധ ഡോക്ടർമാർ കിണഞ്ഞു ശ്രമിച്ചിട്ടും കഴിഞ്ഞ ദിവസത്തെ സങ്കീര്‍ണ്ണതയ്ക്ക് പരിഹാരം കണ്ടെത്താനായില്ല .
അമിതവണ്ണം കുറയ്ക്കാന്‍ ഈജിപ്തില്‍ നിന്നാണ് ഇമാന്‍ ഇന്ത്യയിലെത്തിയത്. മുബൈയില്‍ ചികിത്സയ്ക്കെത്തിയ ഇമാനെ അബുദാബിയിലെ മലയാളി ഡോക്ടര്‍ ഷംസീര്‍ വയലിന്റെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വിപിഎസ് ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം.
ഇന്ത്യയിലെ ചികിത്സയ്ക്കിടെ തൂക്കം കുറഞ്ഞില്ലെന്നും ഡോക്ടര്‍മാര്‍ വഞ്ചിക്കുകയാണെന്നും കാണിച്ച് ഇമാന്റെ സഹോദരി രംഗത്ത് വന്നത് വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍സംഘത്തിലെ പ്രധാനി പിന്‍വാങ്ങുകയും ചെയ്തിരുന്നു. ഡോക്ടര്‍ പിന്‍വാങ്ങിയെങ്കിലും ഇമാന്റെ ചികിത്സ തുടരുമെന്ന് മുബൈയിലെ സൈഫി ആശുപത്രി അികൃതര്‍ വ്യക്തമാക്കിയിരുന്നു.എന്നിട്ടും ബന്ധുക്കള്‍ അബുദാബിയിലേക്ക് മാറ്റുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here