Advertisement

തൃണമൂൽ കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

September 25, 2017
Google News 1 minute Read
trinamool congress part leader mukul roy left party

തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ മുകുൾ റോയ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. തിങ്കളാഴ്ച രാവിലെ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്. പാർട്ടിയുടെ പ്രാഥമികാംഗത്വവും രാജ്യസഭാ എം.പി സ്ഥാനവും രാജിവെയ്ക്കുന്നതായി അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഔദ്യോഗിക രേഖകൾ ദുർഗാപൂജയ്ക്കു ശേഷം സമർപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഈയിടെ നടന്ന പാർട്ടി അഴിച്ചു പണിയലിൽ അദ്ദഹത്തെ പാർട്ടി ഉപാധ്യക്ഷന്റെ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. തൃണമൂലിന്റെ മുഖപത്രമായ ജാഗോ ബംഗ്ലായുടെ ദുർഗാ പൂജ പ്രത്യേക പതിപ്പിന്റെ പ്രകാശന ചടങ്ങിലും അദ്ദേഹം ഉണ്ടയിരുന്നില്ല.

trinamool congress part leader mukul roy left party

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here