Advertisement

വളരെ ബുദ്ധിയുള്ള സ്ത്രീയാണ് ഗൗതമി: അക്ഷര ഹാസന്‍

September 26, 2017
Google News 0 minutes Read
akshara hasan

ഗൗതമിയെ വാനോളം പുകഴ്ത്തി കമല്‍ ഹസന്റെ മകള്‍ അക്ഷര ഹാസന്‍ രംഗത്ത്. പുതുയുഗം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അക്ഷര ഗൗതമിയെ പുകഴ്ത്തി രംഗത്ത് എത്തിയത്. ഗൗതമിയെ പോരാളി എന്നാണ് വിളിക്കേണ്ടത്. നല്ല വിവരമുള്ള സ്ത്രീയാണത്. സുബ്ബലക്ഷ്മിയ്ക്ക് മൂന്ന് വയസ് പ്രായമുള്ളപ്പോഴാണ് അവര്‍ കുഞ്ഞിനേയും ചേര്‍ത്ത് പിടിച്ച് ക്യാന്‍സറിനെതിരെ പോരാടിയത്. ആരും അവര്‍ക്കൊപ്പം ഇല്ലായിരുന്നു. അവര്‍ നടത്തിയ പോരാട്ടത്തിന് ബിഗ് സല്യൂട്ട്. എന്നാണ് അക്ഷര പറഞ്ഞത്. താനും അവരും തമ്മിലുള്ള ബന്ധവും മോശമില്ലായിരുന്നെന്നും അക്ഷര വ്യക്തമാക്കി‍.

ഇക്കഴിഞ്ഞ നവംബറിലാണ് കമല്‍ഹസനും ഗൗതമിയും വേര്‍പിരിഞ്ഞത്. 2005മുതലാണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here