കമലിന്റെ ക്ലാസിക് ഡാൻസ് നമ്പറിന് ട്രെഡ് മിൽ ഡാൻസുമായി അശ്വിൻ കുമാർ; അഭിനന്ദിച്ച് കമലഹാസൻ

kamal aswin

നടൻ അശ്വിൻ കുമാർ ട്രെഡ് മിൽ ഡാൻസ് ചെയ്യുന്ന വിഡിയോ ഷെയർ ചെയ്ത് സൂപ്പർ താരം കമലഹാസൻ. താരം വിഡിയോ ഷെയർ ചെയ്ത് കണ്ട് അമ്പരന്നിരിക്കുകയാണ് അശ്വിൻ കുമാർ. കമലഹാസന്റെ അപൂർവ സഹോദരങ്ങളിലെ ‘അണ്ണാത്തെ ആടുറാ..’ എന്ന പാട്ടിനൊപ്പമാണ് അശ്വിൻ കുമാർ ട്രെഡ് മില്ലിൽ ബാലൻസ് ചെയ്ത് ഡാൻസ് കളിച്ചിരിക്കുന്നത്.

Read Also: അറിവിനോടൊപ്പം ആനന്ദവും നല്‍കാന്‍ വായനയ്ക്ക് മാത്രമേ സാധിക്കൂ: എംടി

‘തന്റെ ചെയ്തികൾ ആരാധകർ ശ്രദ്ധിക്കുന്നുണ്ടോ എന്നാണ് ഒരോ കലാകാരന്റെയും പ്രധാന ആശങ്ക. എന്നാൽ എന്റെ ചെറിയ ചലനവും ഭാവവും വരെ നിരീക്ഷിച്ച് ഇദ്ദേഹം നൃത്തം ചെയ്തിരിക്കുകയാണ്. വളരെ അഭിമാനം തോന്നുന്നു. തലമുറകൾ എന്നെ ആസ്വദിക്കുന്നതിൽ സന്തോഷം തോന്നുന്നു.’ കമൽ വിഡിയോക്ക് ഒപ്പം കുറിച്ചു.

കമലിന്റെ പ്രതികരണത്തിൽ എന്തുപറയണമെന്ന് അറിയാത്ത അവസ്ഥയിലാണ് താൻ എന്ന് അശ്വിൻ കുമാർ പറഞ്ഞു. എങ്ങനെ പറയണമെന്ന് അറിയില്ലെന്നും അശ്വിൻ. അശ്വിന്റെ ഡാൻസ് വളരെ വൈറൽ ആയിരിക്കുകയാണ്. കമലഹാസന്റെ അതേപടി തന്നെയാണ് താരം ഡാൻസ് ചെയ്യുന്നത്. കമലിന്റെ ഛായ ഉണ്ടോ അശ്വിന് എന്ന് പോലും കാണുമ്പോൾ തോന്നാം.

kamalhasan, aswin kumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top