പിറന്നാള്‍ ദിനത്തില്‍ സഹതാപത്തിന്റെ സന്ദേശവുമായി ഉണ്ണി മുകുന്ദന്‍

unni mukundan

ഇക്കഴിഞ്ഞ 22ന് നടന്‍ ഉണ്ണി മുകുന്ദന്റെ പിറന്നാളായിരുന്നു. ഒറ്റപ്പാലത്തെ പോളിഗാർഡനിലെ അന്തേവാസികളോടൊപ്പമായിരുന്നു ഉണ്ണി മുകുന്ദന്റെ പിറന്നാളാഘോഷം. ബുദ്ധി മാന്ദ്യം സംഭവിച്ച മുതിർന്ന ആൺകുട്ടികളുടെ പുനരധിവസകേന്ദ്രമാണിത്. എനിക്ക് വേണ്ടി പ്രാർത്ഥിച്ചവർ ഇവർക്കുവേണ്ടിയും പ്രാർത്ഥിക്കണം. ജാതി മത ഭേതമന്ന്യേ നിങ്ങളാൽ കഴിയുന്ന സഹായം അത് ചെറുതായാലും വലുതായാലും ഇവർക്ക് എത്തിച്ചു കൊടുക്കാൻ അഭ്യർത്ഥിക്കുന്നുവെന്നാണ് ഉണ്ണി മുകുന്ദന്‍ ഫെയ്സ് ബുക്ക് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.

unni mukundan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top