Advertisement

ഇന്ത്യയിൽ ആദ്യമായി പാമ്പിന് സിടി സ്‌കാൻ ചെയ്തു

September 27, 2017
Google News 1 minute Read
snake ct scan india

ഇന്ത്യയിൽ ആദ്യമായി പാമ്പിനെ സിടി സ്‌കാനിന് വിധേയമാക്കിയിരിക്കുന്നു. ഗുരുതരമായി പരുക്കേറ്റ പെരുമ്പാമ്പിനെയാണ് കഴിഞ്ഞ ദിവസം സിടി സ്‌കാനിന് വിധേയമാക്കിയത്. ഭുവനേശ്വറിലെ ഒരു സ്വകാര്യ ക്ലിനിക്കിലാണ് സംഭവം.

പരുക്കുകളോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കണ്ടെത്തിയ പാമ്പിനെ സ്‌നേക്ക് ഹെൽപ്പ്‌ലൈന് വിഭാഗത്തിന് കൈമാറി. ഇതിന് ശേഷമായിരുന്നു പാമ്പിനെ സ്‌കാനിങ്ങിന് വിധേയമാക്കിയത്.

എക്‌സ്‌റേയ്ക്ക് പാമ്പിനെ വിധേയമാക്കിയെങ്കിലും വലിയ പരുക്കുകളൊന്നും കണ്ടെത്താൻ സാധിച്ചില്ല. ഇതിനെ തുടർന്നാണ് സിടി സ്‌കാനിന്റെ സാധ്യതകൾ തേടിയത്. സർക്കാർ ആശുപത്രിയിൽ പാമ്പിനെ സിടി സ്‌കാനിന് വിധേയമാക്കാൻ അനുവാദമില്ലാതെ വന്നതോടെയാണ് സ്വകാര്യ ആശുപത്രിയെ ഇതിനായി സമീപിച്ചത്.

snake ct scan india

snake ct scan india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here