പത്തനംതിട്ടയിൽ പെരുമ്പാമ്പുകളെയും 10 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളേയും കണ്ടെത്തി

പത്തനംതിട്ട കൊടുമണ്ണിൽ ആൾതാമസം ഇല്ലാത്ത ഷെഡ്ഡിൽ നിന്ന് പെരുമ്പാമ്പുകളേയും കുഞ്ഞുങ്ങളെയും കണ്ടെത്തി. രണ്ടു വലിയ പെരുമ്പാമ്പുകളേയും പത്തു കുഞ്ഞുങ്ങളും മുട്ടകളുമാണ് കണ്ടെത്തിയത്. തകർന്ന ഷെഡുകളോട് ചേർന്ന് പെരുമ്പാമ്പുകളുടെ സാന്നിധ്യം നാട്ടുകാരാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നാലെ വിവരം കോന്നി വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയ പരിശോധനയിലാണ് രണ്ട് പെരുമ്പാമ്പുകളെയും 10 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളേയും നിരവധി മുട്ടകളും കണ്ടെത്തിയത്. പെരുമ്പാമ്പുകളെ കണ്ടെത്തിയ ഷെഡ്ഡിൽ ഒരു വയോധിക താമസിച്ചിരുന്നു ഇവർ ഒരു മാസം മുമ്പാണ് മരിച്ചത്. പിന്നാലെ ഷെഡ് പൂർണമായും തകർന്നു. തകർന്ന ഷെഡിനടിയിൽ താപനില കുറവായതിനാലാണ് പെരുമ്പാമ്പുകൾ എത്തിയത് എന്നാണ് വനംവകുപ്പിന്റെ നിഗമനം. പ്രദേശത്തുനിന്ന് പിടികൂടിയ പെരുമ്പാമ്പുകളെ വനംവകുപ്പ് പിന്നീട് കാട്ടിൽ വിട്ടയക്കും.
Story Highlights : Pythons and 10 python babies found in Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here