Advertisement

ഗുർമീതിന്റെ കാർ ശേഖരത്തിൽ ബുള്ളറ്റ് പ്രൂഫും; റജിസ്‌ട്രേഷനിൽ കൃത്രിമം നടന്നെന്ന് കണ്ടെത്തൽ

September 28, 2017
0 minutes Read
gurmeet ram raheem singh

പീഡനക്കേസിൽ ജയിലിലടയ്ക്കപ്പെട്ട ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ വാഹനത്തിൽ ബുള്ളറ്റ് പ്രൂഫ് കാറും. ഗുർമീതിന്റെ കാർ ശേഖരത്തിൽനിന്ന് 56 കാറുകളാണ് പോലീസ് പിടിച്ചെടുത്തത്. ടൊയോട്ട ഫോർച്യൂണർ, ഇന്നോവ, പോർഷെ കാറുകളാണ് ഇതിൽ മിക്കവയും. കാറുകളുടെ ശേഖരത്തിലുള്ള ബുള്ളറ്റ് പ്രൂഫ് കാർ എങ്ങനെയാണ് ഗുർമീതിന് ലഭിച്ചതെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് പോലീസ്. പ്രത്യേക അനുമതിയോടെ മാത്രമാണ് ബുള്ളറ്റ് പ്രൂഫ് കാർ ലഭിക്കുക.

അതേസമയം ഗുർമീതിന്റെ കാറുകളുടെ റജിസ്‌ട്രേഷനും കൃത്രിമമാണെന്ന് പോലീസ് കണ്ടെത്തി. ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമുമ്പേ മിക്ക കാറുകളും ഗുർമീത് സ്വന്തമാക്കിയിരുന്നു. ഇങ്ങനെ ഇറക്കുമതി ചെയ്തതിലും തട്ടിപ്പ് നടന്നതായും പോലീസ് സംശയിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top