Advertisement

കുറ്റവാളിയായ അമ്മ കോടതിയില്‍; കുഞ്ഞിനെ മുലയൂട്ടി പോലീസ് ഓഫീസര്‍

September 29, 2017
Google News 1 minute Read
policewomen

ബീജിംഗില്‍ നിന്നുള്ള ഈ പോലീസുകാരി ഇന്ന് ലോകത്ത് എല്ലാ അമ്മമാരുടേയും ഹീറോയാണ്. ദ റിയല്‍ ഹീറോ. കാരണം കുറ്റവാളിയായ അമ്മ കോടതിയില്‍ വിചാരണ നേരിടുമ്പോള്‍ ഈ പോലീസുകാരി അവരുടേ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. ലാവോ ലിന എന്നാണ് ഈ പോലീസുകാരിയുടെ പേര്.  മദ്ധ്യ ചൈനയിലെ ഷാന്‍ക്സി ജിസ്ഹോങ്ങ് ഇന്‍റര്‍മീഡിയേറ്റ് പീപ്പിള്‍ കോര്‍ട്ടിലാണ് ഇത് നടന്നത്.
china
കുഞ്ഞിന്റെ അമ്മ ഒരു പണം തട്ടിപ്പ് കേസില്‍പ്പെട്ടാണ് കോടതിയില്‍ വിചാരണ നേരിടാന്‍ എത്തിയത്.  പൊതുപണം വകമാറ്റിയ കേസിലായിരുന്നു നടപടി. കോടതിയിലേക്ക് കയറുന്നതിന് മുമ്പാണ് കുഞ്ഞിനെ ലിനയുടെ കയ്യില്‍ ഇവരേല്‍പ്പിച്ചത്. കുറച്ച് കഴിഞ്ഞതോടെയാണ് കുഞ്ഞ് വിശന്ന് കരയാനാരംഭിച്ചത്. ഇതോടെ മറ്റൊന്നു നോക്കാതെ ലിന കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു.

policewomen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here