രാജസ്ഥാനില്‍ യുവതിയെ തട്ടിക്കൊണ്ട് പോയി 23 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

രാജസ്ഥാനില്‍ നിന്ന് പട്ടാപ്പകല്‍ 28വയസ്സുള്ള യുവതിയെ തട്ടിക്കൊണ്ട് പോയി 23 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. രാജസ്ഥാനിലെ ബികാനേറിലാണ് മനസാക്ഷിയെ മരവിപ്പിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഡല്‍ഹി സ്വദേശിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. സെപ്തംബര്‍ 25ന് ബികാനേറില്‍ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു യുവതി. ഇവിടെ ബസ് കാത്ത് നില്‍ക്കുമ്പോള്‍ കാറിലെത്തിയ രണ്ട് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോകുകയായിരുന്നു. കാറിലും, സര്‍ക്കാര്‍ പവ്വര്‍ സ്റ്റേഷനില്‍ കൊണ്ട് പോയും യുവതിയെ ഇവര്‍ ക്രൂരമായി പീഡിപ്പിച്ചു. സെപ്തംബര്‍ 26യുവതിയെ ഇവര്‍ തട്ടിക്കൊണ്ട് പോയ സ്ഥലത്ത് തന്നെ കൊണ്ട് പോയി ഉപേക്ഷിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആരെയും ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല.
gang rape in rajastan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here