പറഞ്ഞത് പോലെ ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ നാഗവല്ലിയെത്തി; പ്രതികാര ദാഹിയായി…

ഇന്നേക്ക് ദുര്‍ഗ്ഗാഷ്ടമി, ഫാസില്‍ ചിത്രത്തില്‍ അന്ന് നാഗവല്ലി പറഞ്ഞത് പോലെ നാഗവല്ലി എത്തി. പ്രതികാര ദുര്‍ഗ്ഗായായി തന്നെ!! ശങ്കരന്‍ തമ്പിയെ കൊല്ലാനല്ല, മറിച്ച് പിഞ്ചു കുഞ്ഞുങ്ങളെയടക്കം കാമവെറിയില്‍ ശരീരം മാത്രമായി കാണുന്ന ‘കാരണവന്‍’മാരുടെ ജീവനെടുക്കാന്‍! റിവഞ്ച് ഓഫ് നാഗവല്ലിയെന്ന മ്യൂസിക് ആല്‍ബത്തിലൂടെയാണെന്ന് മാത്രം.
പിഞ്ചു കുഞ്ഞുങ്ങളെ ക്രൂരമായി കാമത്തിനടിമപ്പെടുത്തകയും, ശേഷം ആ കുരുന്ന് ജീവനുകളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത്.. സുഖമായി ജയിലില്‍ ജീവിക്കുകയും ചെയ്യുന്ന ക്രിമിനലുകള്‍ ഉള്ള നാട്ടില്‍ ഇത്തരം നാഗവല്ലികള്‍ വീണ്ടും വീണ്ടും പരകായ പ്രവേശം നടത്തേണ്ടിയിരിക്കുന്നു. ഈ കാമവെറിയന്മാരോടുള്ള പ്രതികാരത്തിന്റെ അണയാത്ത തീ പകരാന്‍ ആ ദൃശ്യങ്ങള്‍ക്കാവും. മണിച്ചിത്രത്താഴിന്റെ തീമില്‍ ഈ വീഡിയോ ഒരുക്കിയത് ശങ്കര്‍ ലോഹിതാക്ഷനാണ്. അതിമനോഹരമായി ഇത് ക്യാമറയില്‍ പകര്‍ത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്തത് മണി ബി ടി യാണ്. ഡിബിനാണ് വിഎഫ്എക്സ് ഒരുക്കിയിരിക്കുന്നത്. ആതിര, അനിരൂപ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. അരുണ്‍ പെരിയാലിന്റെതാണ് കണ്‍സപ്റ്റ്. മിഥുന്‍ രാജ് കളറിംഗും ചെയ്തിരിക്കുന്നു. സുമേഷ് സുകുമാരനാണ് നിര്‍മ്മാണം.ഗോവിന്ദ് മേനോന്റെ നാഗവല്ലി റോക്സും മഞ്ജിത്ത് സുമന്റെ സംഗീതവും ചേര്‍ത്താണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. വീഡിയോ കാണാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here