ക്ഷേത്ര സന്ദര്‍ശനം; കടകംപള്ളിയ്ക്ക് സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം

ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന് സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. ഇന്ന് എകെജി സെന്ററിലാണ് സംസ്ഥാന സമിതിയോഗം നടന്നത്. വിവാദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് യോഗത്തില്‍ അവതരിപ്പിച്ചത്. വിവാദം ഒഴിവാക്കാന്‍ സ്വയം ശ്രമിക്കേണ്ടിയിരുന്നെന്നും മന്ത്രിയുടെ സന്ദര്‍ശനം പാര്‍ട്ടിക്ക് അകത്തും പുറത്തും വിമര്‍ശനത്തിന് ഇടയാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
മന്ത്രിയെന്ന നിലയില്‍ ക്ഷേത്രത്തില്‍ പോയതില്‍ തെറ്റില്ല. എന്നാല്‍ വഴിപാട് അടക്കമുള്ള കാര്യങ്ങളില്‍ കുറച്ച് കൂടി ജാഗ്രത കാണിക്കാമായിരുന്നെന്നും സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. അതേസമയം വിഷയത്തില്‍ ശ്രദ്ധക്കുറവുണ്ടായെന്ന് കടകംപള്ളി യോഗത്തില്‍ സമ്മതിച്ചു.
കഴിഞ്ഞ അഷ്ടമി രോഹിണി ദിനത്തില്‍ കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പുഷ്പാഞ്ജലി കഴിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്. മന്ത്രി ആദ്യം കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തുകയും പിന്നീട് കാണിക്കയിട്ട് സോപാനം തൊഴുതിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here