മക്കളുടെ ഫോണുകൾ നിയന്ത്രിക്കാം മാതാപിതാക്കൾക്ക് സ്വന്തം ഫോണിലൂടെ; പുതിയ ആപ്പുമായി ഗൂഗിൾ

മക്കൾ ഉപയോഗിക്കുന്ന ഫോൺ സ്വന്തം ഫോണിലൂടെ തന്നെ നിയന്ത്രിക്കാൻ സാധിക്കുന്ന പുതിയ ആപ്പുമായി ഗൂഗിൾ രംഗത്ത്. ‘ഫാമിലി ലിങ്ക്’ എന്നാണ് ഇതിന് പേര്. മക്കളുടെ ഫോൺ മാതാപിതാക്കൾക്ക് എവിടെയിരുന്നും നിയന്ത്രിക്കാം എന്നതാണ് ആപ്പിന്റെ പ്രത്യേകത.
മാതാപിതാക്കൾക്ക് ഫാമിലി ലിങ്ക് ആപ്പിലൂടെ ഒരു ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് മക്കളുടെ ആൻഡ്രോയിഡ് ഫോണുകൾ കൈകാര്യം ചെയ്യാം. ഗൂഗിൾ അക്കൗണ്ട് ഉണ്ടാക്കി കഴിഞ്ഞാൽ ഫാമിലി ലിങ്ക് ഓട്ടോമാറ്റിക് ആയി മക്കളുടെ ഫോണിൽ ഇൻസ്റ്റാൾ ആവും. അതിന് ശേഷം കുട്ടികളുടെ ഫോണിൽ എതെല്ലാം ആപ്പുകൾ വേണം സെറ്റിങ്‌സ് എങ്ങനെ ആയിരിക്കണം എന്നീ കാര്യങ്ങളെല്ലാം മാതാപിതാക്കൾക്ക് തീരുമാനിക്കാം.
ഏതെല്ലാം ആപ്ലിക്കേഷനുകളാണ് മക്കൾ ഉപയോഗിക്കുന്നത്. എത്രനേരം ഫോൺ ഉപയോഗിക്കുന്നുണ്ട് തുടങ്ങിയ വിവരങ്ങൾ ഈ ആപ്പ് വഴി മാതാപിതാക്കൾക്ക് അറിയാൻ സാധിക്കും.
ആൻഡ്രോയിഡ് കിറ്റ്കാറ്റ് 4.4 ന് മുകളിലുള്ള എല്ലാ പതിപ്പുകളിലും ഐഓഎസ് 9 ന് ശേഷമുള്ള എല്ലാ പതിപ്പുകളിലും ഫാമിലി ലിങ്ക് ആപ്പ് പ്രവർത്തിക്കും.
family link app
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here