ചാറ്റ് ജിപിടി: വ്യാജന്മാരെ തിരിച്ചറിയാം….; ഈ ആപ്പുകള്‍ എത്രയും വേഗം ഫോണില്‍ നിന്ന് നീക്കം ചെയ്യണം

പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തരംഗത്തിന് തുടക്കമിട്ടത് ഓപ്പണ്‍ എഐയുടെ ചാറ്റ് ഡിപിടി തന്നെയാണ്. നമ്മുടെയെല്ലാം യാഥാര്‍ത്ഥ്യങ്ങളെ പുനര്‍നിര്‍വചിക്കുന്ന ചാറ്റ്ജിപിടി ചില ധാര്‍മിക പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇതിനിടെ ചാറ്റ്ജിപിടി സേവനങ്ങള്‍ നല്‍കുന്നുവെന്ന് അവകാശപ്പെട്ട് ചില വ്യാജന്മാരും രംഗത്തിറങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഡിവൈസിന്റെ സുരക്ഷയ്ക്ക് പോലും ഭീഷണിയായേക്കാവുന്ന ഇത്തരം അഞ്ച് വ്യാജ ചാറ്റ്ജിപിടി ആപ്പുകളെ തിരിച്ചറിയാം… (Fake ChatGPT apps you should uninstall)
ഓപ്പണ്‍ ചാറ്റ് ജിപിടി-എഐ ചാറ്റ്‌ബോട്ട് ആപ്പ്
ഓപ്പണ്‍ എഐയുടേതിന് സമാനമായ ലോഗോയില്‍ ചാറ്റ്ജിപിടിയ്ക്ക് പകരക്കാരന്‍ എന്ന് ഡിസ്‌ക്രിപ്ഷനില്‍ അവകാശപ്പെട്ട് പ്ലേ സ്റ്റോറില്‍ എത്തിയിരിക്കുന്ന ഈ ആപ്പ് വ്യാജമാണ്. പരസ്യങ്ങള്‍ നിറഞ്ഞ ഈ ആപ്പ് നല്‍കുന്ന സേവനങ്ങള്‍ തൃപ്തികരമല്ലെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്.
എഐ ചാറ്റ്‌ബോട്ട്- ആസ്‌ക് എഐ അസിസ്റ്റന്റ്
മൂന്ന് ദിവസത്തെ ഉപയോഗത്തിന് ശേഷം സൈന്‍ ഇന്‍ ചെയ്യാന്‍ പണം ആവശ്യപ്പെടുന്ന ഈ ആപ്പ് പണം നല്‍കിയിട്ടും വളരെ സാവധാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എഐ സേവനങ്ങള്‍ മോശമാണെന്നും നിരവധി പേര്‍ പരാതിപ്പെട്ടിട്ടുണ്ട്.
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ വെബ്സൈറ്റ് നിശ്ചലമായിRead Also:
എഐ ചാറ്റ് ജിപിടി-ഓപ്പണ്‍ ചാറ്റ്‌ബോട്ട് ആപ്പ്
നാല് സേവനങ്ങള്‍ക്ക് ശേഷം ഈ ആപ്പും ഓരോ മാസവും ഉപയോക്താക്കളോട് പണം ആവശ്യപ്പെടുന്നു.
എഐ ചാറ്റ്-ചാറ്റ്‌ബോട്ട് എഐ അസിസ്റ്റന്റ്
ചാറ്റ് ജിപിടിയുടെ മൊബൈല്‍ സൈറ്റ് മിറര്‍ ചെയ്താണ് ഈ ആപ്പ് സേവനങ്ങള്‍ നല്‍കുന്നത്. ധാരാളം പരസ്യങ്ങളുള്ള ഈ ആപ്പ് നിരവധി പെര്‍മിഷനുകള്‍ ആവശ്യപ്പെടുകയും നിങ്ങളുടെ ആക്ടിവിറ്റികള്‍ നിരീക്ഷിക്കുകയും ചെയ്യുന്നു.
Story Highlights: Fake ChatGPT apps you should uninstall
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here