നവരാത്രി ആഘോഷത്തിൽ പങ്കെടുത്തതിന് ദലിത് യുവാവിനെ മേൽജാതിക്കാർ അടിച്ചു കൊന്നു

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗർബയിൽ പങ്കെടുത്തതിന്
ഗുജറാത്തിൽ ദളിത് യുവാവിനെ മേൽജാതിക്കാർ അടിച്ചുകൊന്നു.
ആനന്ദ് ജില്ലയിലെ ഭദ്രാനിയ ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം നടന്നത്. ജയേഷ് സോളങ്കി എന്ന യുവാവാണ് പട്ടേൽ സമുദായത്തിൽ പെട്ടവരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ജയേഷ് സോളങ്കിയും ബന്ധുവായ പ്രകാശ് സോളങ്കിയും സുഹൃത്തുക്കൾക്കൊപ്പം വീടിനു സമീപമുള്ള ക്ഷേത്രത്തിന് അടുത്ത് ഇരിക്കുകയായിരുന്നു. ഇവരുടെ അടുത്തെത്തിയ പട്ടേൽ സമുദായത്തിൽ പെട്ട ഒരാൾ ഇവരെ ജാതീയമായി അധിക്ഷേപിക്കുകയും ഗർബ ചടങ്ങുകൾ കാണാൻ അവർക്ക് അവകാശമില്ലെന്നു പറഞ്ഞ് അപമാനിക്കുകയും ചെയ്തു.
പിന്നീട് ഇയാൾ കൂടുതൽ ആളുകളെ വിളിച്ചുകൂട്ടുകയും ദലിത് യുവാക്കളെ ആക്രമിക്കുകയുമായിരുന്നു. ജയേഷിന്റെ തല ചുമരിനിട്ടിടിക്കുകയും ചെയ്തിരുന്നു.
ഗുരുതരമായി പരുക്കേറ്റ യുവാക്കളെ കരംസദ് അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജയേഷ് അന്നുതന്നെ മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
dalit youth hacked to death for taking part in navrathri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here