ലാസ് വേഗാസിലെ ഭീകരാക്രമണം മരണം ഇരുപതായി

അമേരിക്കയിലെ ലാസവേഗാസില്‍ ചൂതാട്ട കേന്ദ്രത്തില്‍ സംഗീത നിശയ്ക്കിടെയുണ്ടായ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 20 ആയി. പരിക്കേറ്റവരുടെ എണ്ണം 52ആയി.ലാസ് വേഗാസിലെ മന്‍ഡാലയ് ബേ റിസോര്‍ട്ടിലെ ചൂതാട്ട (കാസിനോ) കേന്ദ്രത്തിലും സംഗീത നിശ നടന്ന തുറന്ന സറ്റേഡിയത്തിലുമാണ് വെടിവയപുണ്ടായത്.
റൂട്ട് 91 ഹാര്‍വെസറ്റ് സംഗീത നിശയുടെഅവസാന ദിവസത്തെ പരിപാടി നടക്കുന്നതിനിടെയായിരുന്നു വെടിവയ്പുണ്ടായത്. മന്‍ഡാലയ് ബേ ഹോട്ടലില്‍ തുറന്ന വേദിയില്‍ തയ്യാറാക്കിയ സ്ഥലത്തായിരുന്നു സംഗീത നിശ നടന്നത്. നിരവധി കലാകാരന്മാര്‍ സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ അക്രമി തലങ്ങും വിലങ്ങളും വെടിയുതിര്‍ക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിലത്തു വീണും ചവിട്ടേറ്റുമാണ് പലര്‍ക്കും പരിക്കേറ്റത്. ഇതേസമയത്ത് തന്നെ, ഹോട്ടലിലെ കാസിനോയിലും വെടിവയപുണ്ടായി. ഹോട്ടലിന്റെ മുപ്പത്തിരണ്ടാമത്തെ നിലയില്‍ നിന്ന് മൂന്ന് അക്രമികളാണ് നിറയൊഴിച്ചതെന്ന് ദൃകസാക്ഷികളെ ഉദ്ധരിച്ചു കൊണ്ട് വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
las vegas attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here