Advertisement

മെട്രോ ഇനി നഗരമധ്യത്തിലേക്ക്

October 3, 2017
Google News 1 minute Read
kochi metro metro launches big surprise for onam kochi metro palarivattom to maharajas inauguration today

കൊച്ചിയുടെ നഗരസവാരി ഇനി പലാരിവട്ടവും കലൂരും പിന്നിട്ട് മഹാരാജാസ് വരെ നീളുന്നു. ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാവിലെ 10.30 ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ട്രെയിൻ ഫ്‌ലാഗ് ഓഫ് നിർവഹിക്കും. മുഖ്യമന്ത്രിയും സംഘവും സ്റ്റേഡിയത്തിൽ നിന്ന് മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ യാത്ര ചെയ്യും. തുടർന്ന് 11 ന് എറണാകുളം ടൗൺഹാളിൽ ഉദ്ഘാടന ചടങ്ങ്.

മെട്രോ റൂട്ടിലെ ജനപ്രതിനിധികളെല്ലാം ഉദ്ഘാടന വേദിയിലുണ്ടാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മേയർ സൗമിനി ജെയിൻ, പ്രൊഫ. കെ.വി. തോമസ് എം.പി., ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി.) മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരൻ, കെ.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് തുടങ്ങിയവർ പ്രസംഗിക്കും.

പുതിയ പാതയിലെ ആദ്യ യാത്രയ്‌ക്കെത്തുന്നവരുടെ ചിത്രങ്ങൾ പകർത്താനും സംവിധാനമൊരുക്കിയിട്ടുണ്ട്. പത്തു കാർട്ടൂണിസ്റ്റുകളാണ് ചിത്രങ്ങൾ പകർത്തുക.

ബുധനാഴ്ച മുതൽ രാവിലെ ആറു മുതൽ രാത്രി പത്തുവരെ സർവീസുണ്ടാകും. ആലുവ മുതൽ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ 50 രൂപയാണ് ടിക്കറ്റ് നിരക്ക്.

 

kochi metro palarivattom to maharajas  inauguration today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here