Advertisement

ബിജെപി ജനരക്ഷാ യാത്രയ്ക്ക് ഇന്ന് തുടക്കം; അമിത് ഷാ ഇന്ന് കേരളത്തിൽ

October 3, 2017
Google News 1 minute Read
amit shah to reach kerala in july

സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ബിജെപിയുടെ ജനരക്ഷ യാത്രക്കായി ദേശീയ അധ്യക്ഷൻ അമിത്ഷാ ഇന്ന് പയ്യന്നൂരിലെത്തും. തളിപ്പറമ്പ് രാജ രാജേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പയ്യന്നൂരിലെ ഉദ്ഘാടന ചടങ്ങിനെത്തും. 10 മണിക്ക് ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ഉച്ചക്ക് മൂന്ന് മണിയോടെയാണ് അമിത് ഷാ പങ്കെടുക്കുന്ന പദയാത്ര ആരംഭിക്കുന്നത്.

പയ്യന്നൂർ മുതൽ പിലാത്തറ വരെ പദയാത്രയിൽ അമിത് ഷാ ഉണ്ടാകും എന്നാണ് അറിയിച്ചിരിക്കുന്നത്. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് കണ്ണൂരിൽ ഒരുക്കിയിരിക്കുന്നത്. കണ്ണൂരിൽ നിന്നുള്ള മുഴുവൻ സേനക്കും പ്രത്യേക സുരക്ഷാ വിഭാഗങ്ങൾക്കും പുറമേ സമീപ ജില്ലകളിലെ ഡി.വൈ.എസ്. പി മാരെയും, സി.ഐമാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

‘മാർക്‌സിസ്റ്റ് ഭീകരതയ്ക്കും മത ഭീകരതയ്ക്കുമെതിരെ’ എന്ന പേരിലാണ് കുമ്മനം രാജശേഖരന്റെ നേത്യത്വത്തിലുളള ജനരക്ഷായാത്ര. 11 ജില്ലകളിലായി നടക്കുന്ന യാത്ര സെപ്റ്റംബർ 23ന് തിരുവനന്തപുരത്ത് സമാപിക്കും.

kummanam jana rakhsa yathra today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here