ലാസ് വേഗസ് വെടിവയ്പ്പ്: ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

isis goa Afghan IS ISIS song broadcasted through radio today

ലാസ് വേഗസിലെ ചൂതാട്ടകേന്ദ്രത്തിൽ നടന്ന വെടിവയ്പ്പിന്റെ
ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ആക്രമണം നടത്തിയ യുവാവ് അടുത്ത കാലത്താണ് ഐഎസിൽ എത്തിയതെന്നും അവർ അറിയിച്ചു.

അതേസമയം, സംഭവത്തിൽ മരിച്ചവരുടെ എണ്ണം 58 ആയി. 400 ൽ അധികം ആളുകൾക്ക് പരിക്ക് പറ്റിയതായാണ് റിപ്പോർട്ട്.

ലാസ് വേഗാസിലെ മൻഡാലയ് ബേ റിസോർട്ടിലെ ചൂതാട്ട (കാസിനോ) കേന്ദ്രത്തിലും സംഗീത നിശ നടന്ന തുറന്ന സറ്റേഡിയത്തിലുമാണ് വെടിവയപുണ്ടായത്.

റൂട്ട് 91 ഹാർവെസറ്റ് സംഗീത നിശയുടെഅവസാന ദിവസത്തെ പരിപാടി നടക്കുന്നതിനിടെയായിരുന്നു വെടിവയ്പുണ്ടായത്. മൻഡാലയ് ബേ ഹോട്ടലിൽ തുറന്ന വേദിയിൽ തയ്യാറാക്കിയ സ്ഥലത്തായിരുന്നു സംഗീത നിശ നടന്നത്. നിരവധി കലാകാരന്മാർ സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ അക്രമി തലങ്ങും വിലങ്ങളും വെടിയുതിർക്കുകയായിരുന്നു.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിലത്തു വീണും ചവിട്ടേറ്റുമാണ് പലർക്കും പരിക്കേറ്റത്. ഇതേസമയത്ത് തന്നെ, ഹോട്ടലിലെ കാസിനോയിലും വെടിവയപുണ്ടായി. ഹോട്ടലിന്റെ മുപ്പത്തിരണ്ടാമത്തെ നിലയിൽ നിന്ന് മൂന്ന് അക്രമികളാണ് നിറയൊഴിച്ചതെന്ന് ദൃകസാക്ഷികളെ ഉദ്ധരിച്ചു കൊണ്ട് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Las Vegas shooting ISIS takes responsibilityനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More